
ചെറിയനാട്. സമുന്നത കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ശ്രീ ഉമ്മൻചാണ്ടിയുടെ മൂന്നാമത് അനുസ്മരണ സമ്മേളനം ചെറിയനാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെറിയനാട് പടനിലം ജംഗ്ഷനിൽ വച്ച് നടത്തി. മണ്ഡലം പ്രസിഡന്റ് അഡ്വ. ദിലീപ് ചെറിയനാട് അധ്യക്ഷത വഹിച്ചു. കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ. എബി കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. ഷാജി പഴയകാല, സിബീസ് സജി, അഹമ്മദ് കൊല്ലകടവ്, പ്രമോദ് ചെറിയനാട്, എം രജനീഷ്, ബിൽജി പി വർഗീസ്, ഹാരിസ് പാലമൂട്ടിൽ, ഗംഗാധരൻ നായർ, മോഹൻ കുഴിക്കാല, ശ്രീലത ഓമനക്കുട്ടൻ, കൃഷ്ണകുമാരി, രഘു നെടിയത്ത്, ടോജി ഡാനിയേൽ, കൃഷ്ണകുമാർ പട്ടന്റയ്യത്ത്, ചെങ്ങന്നൂർ മോഹൻദാസ്, മുരളി ചിത്ര, അനീഷ് തമ്പായത്തിൽ, കനകമ്മ, ജമീല ബീവി, മോഹന കുമാരപ്പണിക്കർ, രാജേന്ദ്രൻ ഗോകുലം, നാരായണ കുറുപ്പ്, പ്രസന്നകുമാർ,രേണുക ആവണി, ഉഷ തുറുവിലേത്ത്, ആദിത്യ ദിലീപ് അഖിൽ രാജ്, സോനു സണ്ണി, നന്ദു മുരളി, സോമൻ ചരുവിൽ, ബിജു പുത്തൻപാലത്ത് എന്നിവർ പ്രസംഗിച്ചു.











